പ്രിയപ്പെട്ടവരെ,
വിദ്യാഭ്യാസത്തിന് അനുദിനം പ്രാധാന്യം വർധിച്ചുകൊണ്ടിരിക്കുന്ന നമ്മുടെ സമൂഹത്തിൽ അതേതോതിൽ പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളും വർധിച്ചു വരുന്നു…

*”ടീച്ചറേ നിങ്ങൾ പഠിപ്പിക്കുന്ന രീതിയിൽ എന്നെ പഠിപ്പിച്ചിട്ട് എനിക്ക് മനസ്സിലാകുന്നില്ല ദയവുചെയ്ത് എനിക്ക് മനസ്സിലാകുന്ന രീതിയിൽ എന്നെ പഠിപ്പിച്ചു തരൂ”*

എന്ന് ഇത്തരം പഠന പ്രയാസം അനുഭവിക്കുന്ന കുട്ടികൾ പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. വർഷാന്ത്യത്തിനുള്ളിൽ
തീർക്കേണ്ട പാഠഭാഗങ്ങളെക്കൊണ്ട് സമ്മർദ്ദത്തിലാവുന്ന അധ്യാപകർക്കിടയിൽ തന്റെ ചോദ്യങ്ങൾക്ക് മറുപടി കിട്ടാതെ …
തന്റെ പ്രയാസങ്ങൾക്ക്‌ ഒരു കൈത്താങ്ങ് കിട്ടാതെ…
സ്വന്തം കഴിവുകളെപ്പോലും തിരിച്ചറിയാനാവാതെ സ്വത്തത്തെയും ശപിച്ചു കണ്ണീരോടെ കഴിയുന്ന ഒരുപാട് കുട്ടികൾ നമുക്ക് ചുറ്റിലും കാണാം.
ഇത്തരം പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക് മനസ്സിലാവുന്ന തരത്തിൽ പഠിപ്പിക്കേണ്ട രീതി മനസ്സിലാക്കാൻ
▪ അധ്യാപകർക്കും
▪ രക്ഷിതാക്കൾക്കും
▪ പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികളുടെ പ്രശ്നങ്ങളിൽ ഇടപെട്ട് അവരെ ഉയർത്തിക്കൊണ്ടുവരാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും
വേണ്ടി നടത്തിപ്പോരുന്ന ലൈഫ് എൻറിച്മെന്റ് ട്രൈനിംഗ് (LET) ന്റെ ആദ്യ ബാച്ച് അവസാനിക്കുമ്പോഴേക്കും കൊടുവള്ളി ഹൈ സ്കൂളിൽ *പ്രതീക്ഷ* എന്ന പദ്ധതിയിലൂടെയും മറ്റും പങ്കെടുത്ത ബഹുഭൂരിപക്ഷം ആളുകളും ഒരുപാട് കുട്ടികളെ സഹായിച്ചു പോരുന്നത് കാണുമ്പോൾ മനസ്സിൽ വല്ലാതെ സന്തോഷം തോന്നുന്നു. അതിനു ശേഷം തുടങ്ങിയ രണ്ടും മൂന്നും നാലും ബാച്ചുകൾ വളരെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്നു. ഇതിനു വേണ്ടി സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി പറയുന്നതോടൊപ്പം ഒരുപാട് ആളുകളുടെ ആവശ്യപ്രകാരം

ലൈഫ് എൻറിച്മെന്റ് ട്രെയിനിങ് (LET) ന്റെ പുതിയ ബാച്ച്‌ മാർച്ച് 11 ന് മാനിപുരത്ത്

ആരംഭിക്കുന്ന വിവരവും അറിയിക്കട്ടെ.. മാസത്തിൽ 2 വീതം 10 മാസം നീണ്ടു നിൽക്കുന്ന ഈ കോഴ്‌സിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക…

Mob : 9446 06 48 45
9495 59 26 87
8943 74 34 34

എന്ന്
അബ്ദു മാനിപുരം