*”ഹൃദയം കൊണ്ടെഴുത്തുന്ന കവിത…പ്രണയാമൃതം അതിൻ ഭാഷ”*

ദാമ്പത്യവും അതിൽ വന്നുപോയേക്കാവുന്ന താളപ്പിഴവുകളെയും വളരെ മനോഹരമായ ഈ വരികളിൽ ഉൾക്കൊണ്ടിരിക്കുന്നു.ഹൃദയം കൊണ്ട് പ്രണയാമൃതമെന്ന ഭാഷയിൽ എഴുതിയ ആ മനോഹര കവിതയെ,അർത്ഥം അനർത്ഥമായി കാണാതെയും അക്ഷരത്തെറ്റ് വരുത്താതെയും കാത്തു സൂക്ഷിച്ചു മുന്നോട്ടു കൊണ്ടുപോകുന്ന എത്ര ദമ്പതികൾ നമുക്കിടയിൽ ഉണ്ട്…?മുൻപ് വിവാഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാൽ ഇന്ന് വിവാഹത്തെക്കാൾ വിവാഹ മോചനങ്ങൾ സമൂഹം ചർച്ച ചെയ്യുന്നു.പങ്കാളികൾ തമ്മിൽപരസ്‌പര വിട്ടുവീഴ്ചകളെ തോറ്റു കൊടുക്കലായി കരുതുമ്പോഴും താനും തന്റെ ചിന്താഗതികളുമാണ് ശരി എന്ന് ധരിക്കുമ്പോഴും തകരുന്നത് ദാമ്പത്യ ജീവിതമാണ്. ഇതിന്റെ ഒടുക്കമെന്നോണം പരസ്പര വിശ്വാസവും സ്നേഹവും നശിച്ചു കുടുംബ കോടതിയിൽ അപരിചിതരെപ്പോലെ നിൽക്കേണ്ടി വരുന്നവരുടെ കാഴ്ച നാം എത്രയോ ദിനംപ്രതി കാണുന്നു.തന്റെ ഇണയെ തിരിച്ചറിയുവാനോ മനസ്സിലാക്കുവാനോ തൃപ്തിപ്പെടുത്തുവാനോ സാധിക്കാതെ ജീവിതം പ്രശ്നങ്ങൾ കൊണ്ടും പൊരുത്തക്കേടുകൾ കൊണ്ടും തള്ളി നീക്കുന്ന കുടുംബിനികൾ ഏറെയാണ്.പ്രശ്നങ്ങളിൽ പതറിപ്പോകാതെ ദാമ്പത്യ ജീവിതത്തിലെ വ്യത്യസ്ത സാഹചര്യങ്ങളെ മനസ്സിലാക്കി ഛിദ്രതകളില്ലാതെ സന്തോഷകരമായ ദാമ്പത്യ ജീവിതം നയിക്കാനും നല്ലൊരു കുടുംബിനിയാകാനും HEALING LIGHT manipuram നടത്തുന്ന ട്രെയിനിങ് പ്രോഗ്രാമിൽ…
* എന്താണ് വിവാഹം*
*  എന്തിനാണ് വിവാഹം*
*  വ്യക്തി ബന്ധങ്ങൾ*
*  ഇൻ-ലോ റിലേഷന്ഷിപ്*
*  പ്രോബ്ലം സോളവിങ്*
*  ലൈംഗിക ആരോഗ്യം*
*  ഗർഭവും പ്രസവവും*
*  സ്നേഹത്തിന്റെ ഭാഷ*
*  ആണ്-പെണ്ണ് മനശ്ശാസ്ത്രം*
*  മുൻകരുതലുകൾ*
*  സ്ട്രോക്ക്*
എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾ ചർച്ച ചെയ്യുന്നു. *വിവാഹം കഴിച്ച കുടുംബിനികൾക്കും വിവാഹം കഴിക്കാനൊരുങ്ങുന്ന പെണ്കുട്ടികൾക്കും* വേണ്ടി നടത്തുന്ന 4 ദിവസം ദൈർഘ്യമുള്ള *സ്ത്രീകൾക്ക് വേണ്ടി സ്ത്രീകളാൽ* നടത്തപ്പെടുന്ന പരിപാടിയാണ് *വൈവാഹിക പരിപോഷണ ശില്പശാല*(MET)
ഈ മാസം ഫെബ്രുവരി 26 മുതൽ 4 ദിവസം നടത്തപ്പെടുന്നു.
*പ്രവേശനം മുൻകൂട്ടി പേര് രെജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രം..*
കൂടുതൽ വിവരങ്ങൾക്കും റീജിസ്ട്രേഷനും ബന്ധപ്പെടുക..

Contact For Registration : 9446064845 , 9495592687.